ആധുനിക കെട്ടിട നിർമ്മാണ മേഖലയിൽ നിർമ്മാണ സാമഗ്രികളുടെ കടുത്ത ദൗർഭല്യമാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ലഭ്യമാകുന്ന സാധനങ്ങൾക്ക് അമിതമായ വില നല്കേണ്ടിവരുന്നതിനാൽ എല്ലാത്തരം കെട്ടിട നിർമ്മാതാക്കളും കടുത്ത പ്രീതിസന്ധിയിലാണ്.
ഇക്കാലത്തു WHYTAL PLASTER വിപ്ലവകരമായ ഒരു മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരാഗത പ്ലാസ്റ്ററിങ്ങുമായി താരതമ്യപ്പെടുത്തിയാൽ WHYTAL PLASTER അതിന്റെ ഗുണമേന്മയിലും ദൃഢതയിലും വിശ്വാസത്തിലും ഉന്നത നിലവാരം പുലർത്തുന്നു. കഴിഞ്ഞ 18 വർഷത്തിനിടയിൽ കേരളത്തിലുടനീളം 3000-ത്തോളം കെട്ടിടങ്ങൾ ആണ് WHYTAL ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തിരിക്കുന്നത്.
WHYTAL PLASTER ഉപയോഗിക്കുന്നതുവഴി നിർമ്മാണഘട്ടത്തിൽ ധാരാളമായി ഉപയോഗിക്കേണ്ടിവരുന്ന സിമന്റിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കുവാനും പുട്ടി വൈറ്റ് സിമന്റ് എന്നിവ പൂർണമായും ഒഴിവാക്കാനും കഴിയുന്നു. അതിനാൽ നിർമ്മാണ ചിലവിന്റെ 30% ത്തോളം കുറയ്ക്കാൻ സാധിക്കും. വേഗതയിൽ പണി നടക്കും എന്നതിനാൽ തൊഴിലാളി ദൗർഭല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ ആവുന്നതാണ്.
WHYTAL PLASTER പ്രകൃതിദത്തവും പരിസ്ഥിതി സൗഹാർദപരവുമായ ഒരു ഉത്പന്നമാണ്. ഖനനം ചെയ്തു എടുക്കുന്ന കാൽസ്യം സുൽഫേറ്റ് ഉന്നതവും നൂതനവുമായ ഹോട്ട് പ്രോസസ്സിങ്ങിലൂടെ ശുദ്ധീകരിച്ചെടുക്കുന്നതാണ്. ആയതുകൊണ്ട് ഇത് വളരെക്കാലം ഈടു നിൽക്കുമെന്ന് ഉറപ്പിക്കാവുന്നതാണ്. ലൈഫ് ടൈം മെറ്റീരിയൽ വാറണ്ടി നൽകുന്ന WHYTAL GYPSUM PLASTER എന്തുകൊണ്ടും മികച്ച ഒന്നാണ്.
Whytal plaster നു മണൽ ഒട്ടും തന്നെ ആവശ്യമില്ല അതിനാൽ ആദ്യത്തെ പ്ലാസ്റ്ററിങ്ങിൽ നിന്നുതന്നെ മിനുസമുള്ള പ്രതലം ലഭിക്കുന്നു. ഇതിനു പുറമെ മറ്റൊന്നും ഉപയോഗിക്കേണ്ട ആവശ്യം ഇല്ല. അതിലുപരി പണവും ലാഭിക്കാവുന്നതാണ്. അതുപോലെ തന്നെ ഇതിൽ ഒരുസമയത്തും ഭിത്തി നനക്കേണ്ട ആവശ്യമില്ല ഇതുമൂലം സമയവും ജലവും ലാഭിക്കാൻ സാധിക്കും. അരമണിക്കൂറിൽ ഉറക്കുന്നതിനാൽ ജോലിയുടെ വേഗത കൂട്ടാൻ ഇതിനാവും. ഒരിക്കൽ ഉറച്ചാൽ പിന്നീട് ഒരിക്കലും വിള്ളലുകളും പൊട്ടലും ഉണ്ടാവില്ല. എത്രതവണ പ്ലാസ്റ്റർ ചെയ്യേണ്ടിവന്നാലും അതിന്റെ പാടുകൾ ഒന്നുംതന്നെ ഉണ്ടാവില്ല. കണ്ണിനു കുളിർമയും മനസ്സിന് ഉന്മേഷവും നൽകുന്ന തൂവെള്ള നിറം ഇതിന്റെ മറ്റൊരു പ്രെത്യേകതയാണ്. ഇതിൽ നേരിട്ട് പെയിന്റ് ഉപയോഗിക്കാവുന്നതാണ്. ഒറ്റ പ്രക്രിയ ആയതിനാൽ സമയവും ചിലവും താരതമ്യേന കുറവാണ്. റൂമിനുള്ളിലെ ചൂട് കുറക്കുവാനും ഇതിനു സാധിക്കും. സിംഗിൾ ബ്രാൻഡ് ആയതിനാൽ ഇതിന്റെ ഗുണമേന്മയിൽ വ്യത്യാസം വരില്ല.
Whytal Plaster ൽ മാരകമായ ക്ലോറൈഡുകൾ ഒന്നും തന്നെ കലർന്നിട്ടില്ലാത്തതിനാൽ ഇത് 100 % പരിശുദ്ധമാണ് . അതുമൂലം കാലാകാലത്തോളം നിലനിൽക്കും . ഈജിപ്തിലെ പിരമിഡുകൾ ജിപ്സം കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നു തെളിഞ്ഞിട്ടുണ്ട്.
നിരവധി ഗുണമേന്മ പരിശോധനകൾക്കു വിധേയമായി വരുന്നതിനാൽ ഉണങ്ങുമ്പോൾ സിമന്റ് പോലെ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടാകുന്നില്ല. ഇതിന്റെ ബോണ്ടിങ് പവർ സിമന്റിനേക്കാൾ കൂടുതലാണ് . Whytal Plaster ന്റെ Flexible സ്വഭാവം കെട്ടിടങ്ങളുടെ ചെറു ചലനങ്ങളെ പ്രതിരോധിക്കുന്നതാണ് .
ഉന്നതമായ ചൂടിനേയും തീയെയും പ്രതിരോധിക്കുന്നതും അത് വഴി ഊർജത്തിന്റെ ഉപയോഗം കുറക്കുന്നതുമാണ് . പരിശോധനയുടെ അടിസ്ഥാനത്തിൽ BS 874:1973 Appendix – C, Class – A in accordance to DIN 141021 the thermal conductivity is ൦.2w/mk. BS 476:1970 ൽ Class 0 പ്രകാരം ഈ ജിപ്സത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള വെള്ളത്തിന്റെ ഘടകമുള്ളതിനാൽ ചൂടിനേയും തിയേയും പ്രതിരോധിച്ചു ചുമരിനു ഒരു കവചമായി നിലനിൽക്കും
Whytal Plaster ഉപയോഗിച്ച പ്രതലത്തിൽ മറ്റുള്ള പ്ലാസ്റ്ററിങ്ങുകൾ കൂടുതൽ ഉറപ്പു കിട്ടുന്നതിന് വേണ്ടി വീണ്ടും വീണ്ടും നനച്ചുകൊടുക്കുന്നതുപോലെ ഇത് നനച്ചുകൊടുക്കേണ്ട ആവശ്യമില്ല . ഇത് നല്ലൊരളവുവരെ ചിലവും ജോലിഭാരവും കുറയ്ക്കുന്നതാണ് .
Whytal Plaster ൽ അടങ്ങിയിരിക്കുന്നതുപോലെ കാൻസറിനും ശ്വസകോശസംബന്ധമായ രോഗങ്ങൾക്കും അലർജിക്കും കാരണമാവുന്ന വിഷാംശങ്ങൾ ഒന്നുംതന്നെ അടങ്ങിയിട്ടില്ല. രാസവസ്തുക്കൾ ഒന്നും തന്നെ അടങ്ങിയിട്ടില്ലാത്തതിനാൽ ഫംഗസിനെയും പൂപ്പലിനെയും പ്രതിരോധിക്കുന്നു. ആശുപത്രിയുടെയും സ്‌കൂളുകളുടെയും നിർമാണത്തിന് Whytal Plaster ഇന്ന് വ്യാപകമായി ഉപയോഗിച്ച് വരുന്നു.
25kg ബാഗുകളിൽ ലഭ്യമാവുന്ന Whytal Plaster ഉപയോഗത്തിന് വെള്ളം മാത്രമേ അധികമായി ആവശ്യമുള്ളു. വളരെ എളുപ്പത്തിൽ യോജിപ്പിക്കാവുന്നതും പരിചയസമ്പന്നനായ ഒരു തൊഴിലാളിക്ക് വേഗത്തിൽ പണി പൂർത്തിയാക്കാൻ സാധിക്കുന്നതും ഒരു coat ൽ തന്നെ പൂർണമായ finishing ലഭിക്കുന്നതും കൊണ്ട് കെട്ടിട നിർമാണം പെട്ടെന്ന് തീർക്കുവാനും സാധിക്കും. ചിലവും സമയവും ഇതുമൂലം വളരെ അധികം ലാഭിക്കാം.
Whytal Plaster വളരെ മനോഹരവും മിനുസ്സമാർന്നതുമായ പ്രതലം മേൽക്കൂരകൾക്കും ചുമരുകൾക്കും നൽകി പെയിന്റിംഗിന്റെയും വാൾപേപ്പറിന്റെയും സൗന്ദര്യം വർധിപ്പിക്കുന്നു. അതോടൊപ്പം പൈന്റിന്റെ ഉപയോഗം മൂന്നിലൊന്നായി കുറക്കാനും സാധിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ - +91 92074 41100
Terms of use | Privacy Policy | Contact us
© 2025 Whytaltech. All Rights Reserved